Editors Note(പ്രസാധക കുറിപ്പ്)
സാന്ത്വനം പദ്ധതിയുടെ കീഴിലുള്ള ബ്ലോഗ് സ്പോട്ടിലേക്കു താങ്കൾക്ക് സ്വാഗതം.
നിങ്ങളെ ഇവിടെ കണ്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് ഒരു നല്ല വായന ആശംസിക്കുന്നു!
ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും
വളരെ അധികം സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ, വ്യത്യസ്ത നാടുകളിൽ കഴിയുന്ന നമ്മുടെ അംഗങ്ങൾക്കും ബന്ധുക്കൾക്കും ഓൺലൈൻ
ആയിട്ട് തങ്ങളുടെ കലാ സൃഷ്ടികൾ പങ്കുവയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു
വേദി ഒരുക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ യാണ് ഞങ്ങൾ
ഈ ബ്ലോഗ് സ്പോട്ട് പ്ലാറ്റ് ഫോം അവതരിപ്പിക്കുന്നത്.
ഇതിലെ അംഗങ്ങൾ പല വിദേശരാജ്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിൽ കഠിന മായ ജോലി യിൽ ഏർപെട്ടവരും കാലങ്ങളായി കുടുംബത്തിനും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വേണ്ടി കഷ്ട പ്പെടുന്നവരും നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമുള്ളവരും ആണ്. സ്വന്തത്തേക്കാൾ മറ്റുള്ളവരെ സാന്ത്വനത്തിലും ഐശ്വര്യത്തിലും തല്പരരായ അംഗംങ്ങൾക്കു അവരുടെ പ്രയാസങ്ങളിൽ ഒരു താങ്ങാവുക എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രഥമമായ ലക്ഷ്യം.
ലഭ്യമായ സാമ്പത്തിക വിഭവം കൊണ്ട് അംഗങ്ങളെ സഹായിക്കുക എന്നതാണ് നാം ഇപ്പോ ൾ ലക്ഷ്യം വെക്കുന്നത്. സാമ്പത്തിക അടിത്തറ വിപുലമാക്കാൻ കമ്മിറ്റി ശ്രമിക്കേണ്ടതും അതിനു വേണ്ടി പുതിയ ആശയങ്ങൾ കണ്ടെത്തേണ്ടതും ആയതു രാമപുരം വെൽഫെയർ ഗ്രൂപ്പിന്റെ അംഗീകരത്തോടെ നടപ്പാക്കേണ്ടതും ആണ്.
ഗ്രൂപ് വിപുലീകരിക്കുകയും സാമ്പത്തിക അടിത്തറ വേണ്ട രീതിയിൽ മെച്ചപ്പെടുകയും ചെയ്യുന്ന പക്ഷം കൂടുതൽ ആനുകൂല്യങ്ങളും പുതിയ
പദ്ധതികളും നടപ്പിലാക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല