സാന്ത്വനം സ്കീമിന്റെ ലോഗോ പ്രകാശനം
റിപ്പോർട്ട് : ഹനീഫ കലകപ്പാറ
സാന്ത്വനം സ്കീമിന്റെ ലോഗോ പ്രകാശനം
രാമപുരം ഏരിയ Global KMCC സാന്ത്വനം സ്കീമിന്റെ ലോഗോ പ്രകാശനവും മത്സരാർത്ഥികൾക്കുളള സമ്മാന ധാനവും അംഗങ്ങളുടെ ഐഡി കാർഡ് വിതരണവും ബ്ലോഗ് സ്പോട്ട് ഉദ്ഘാടനവും ഗംഭീരമായി നർവഹിക്കപ്പെട്ടു. മഹാമാരി ഇല്ലായിരുന്നെങ്കിൽ ജന നിബിഡമായ സദസ്സ് സാക്ഷ്യം വഹിക്കെണ്ടതായിരുന്നു. സൃഷ്ടാവിന്റെ ഓരോ പരീക്ഷണത്തിലും ക്ഷമിക്കുന്നവർക്ക് പ്രതിഫലമുണ്ടല്ലോ.. ....
1443ന്റെ ഹിജ്റയുടെ തുടക്കം പവിത്ര മാസത്തിലെ അനുഗ്രഹത്തിന്റെ വർഷിപ്പുമായി എത്തി. പെയ്യാനിരുന്ന മഴ പോലും കുറച്ചകലെ മാറി നിന്നു.
ക്ഷണിക്കപ്പെട്ട അതിഥികളും സമ്മാനർഹരും സമയത്തിൻറെ കൃത്യത പാലിച്ച് എത്തി. ചിലരെല്ലാം തങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും കൂട്ടി ആണ് എത്തിയത്. എല്ലാവരെയും സ്വീകരിച്ച് ഇരുത്താനും നിർദ്ദേശങ്ങൾ കൊടുത്തും തൊട്ടടുത്ത ലീഗ് ഓഫിസിൽ നിന്നും കസേരകൾ കൊണ്ടുവരാനും കുടുംബനാഥന്റെ റോളിൽ കൺവീനർ മൊയ്തു പെരുമ്പള്ളി മുൻപന്തിയിലായിരുന്നു. സഹായികളായി സലീം കിഴക്കേതിൽ, കരീം റിയാദ്, ശരീഫ് ചൂളിയിൽ, ഉസ്മാൻ കരിമ്പനക്കൽ സജ്ജീവ രംഗത്തുണ്ടായിരുന്നു.
എംഎൽഎ ഓഫീസിൽ നിന്നും ജനനായകൻ, "മഴയെത്തും മുമ്പേ തുടങ്ങൂ......" എന്ന് നിർദേശവുമായി കൊണ്ട് സദസ്സിലേക്കെത്തി. ഹനീഫ കലകപ്പാറ ചടങ്ങിന് സ്വാഗതം ആശംസിച്ചു. മഞ്ഞളാംകുഴി അലി MLA ലോഗോ പ്രകാശനം നിർവഹിച്ചു. കഴിഞ്ഞ ദിവസത്തെ തന്റെ നിയമസഭാ സമ്മേളനത്തിലെ പ്രസംഗത്തിലെ അനുഭവങ്ങൾ വിശദീകരിച്ചത് കരഘോശത്തോടെ സ്വീകരിച്ചു.
പ്രവാസികളെ മരണത്തിന്റെ വ്യാപാരികളെന്ന് പരിഹസിച്ച ഇടതുപക്ഷ സർക്കാർ പ്രവാസി വകുപ്പ് നോക്കുകുത്തിയാക്കി വെച്ചിരിക്കയാണന്ന് അലി ആരോപിച്ചു. കോവിഡിന്റെ ആരംഭകാലത്ത് വിദേശത്തുളള എല്ലാ മലയാളികളെയും സ്വന്തം ജീവൻ ത്രണവൽക്കരിച്ച് നാട്ടിലേക്ക് കയറ്റിവിട്ട കെ.എം.സി.സി യാണ് പ്രവാസികളുടെ യദാർത്ഥ നോർക്കയെന്ന് അദ്ദേഹം തന്റെ ഹൃസ്വ പ്രസംഗത്തിൽ പറഞ്ഞു.
ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സഫ കലകപ്പാറക്ക് ക്യാഷ് പ്രൈസും മൊമെന്റെവും നൽകി. അംഗങ്ങൾക്കുളള മെബർഷിപ്പ് വിതരണം കൺവീനർ സലീം കിളക്കേതി ലിന് നൽകി, നിറ ചിരിയോടെ പന്ചായത്ത് മുസ്ലിം ലീഗിന് നേതൃത്വം നൽകുന്ന അദ്ധ്യക്ഷൻ സാദിഖലി പാത്തിക്കലും ബ്ളോഗ് സ്പോട്ടിന്റെ ഉത്ഘാടനം കെ.എം.സി.സി തറവാട്ടിലെ കാരണവർ, പേങ്ങാട്ട് അസീസ് യും നിർവഹിച്ചു.
പ്രോൽസാഹന സമ്മാനം നേടിയ സാദിയ സി.കെ, ആയിശ ഹന്ന ഉമ്മത്തൂർ, അഹ്മദ് സഫർ കെ.പി, മുഹ്സിൻ വിളക്കത്തിൽ എന്നിവർക്ക് സദസ്സിൽ വെച്ചും അൽപ്പം വൈകി എത്തിയ ആലിയ ഫാത്തിമ നിനുവിന് എം.എൽ.എ ഓഫീസിൽ വെച്ചും മൊമെന്റോ നൽകി.
(ചടങ്ങിന് എത്താൻ കഴിയാതിരുന്ന ഇർഷാദ് ടി.കെ, ശിബിൽ ആലിക്കൽ എന്നിവർക്കുളള സമ്മാനം സംഘാടകർ വീട്ടിൽ എത്തിക്കുന്നതാണ്)
പാർട്ടിയിലെ എല്ലാ പരിപാടിയിലെയും ജാടകളില്ലാതെ ആദ്യം സാന്നിദ്യം അറീക്കുന്ന രാമപുരം സർവ്വീസ് ബാങ്ക് പ്രസിഡന്റ് അല്ലൂർ ഹസൈനാർക്ക, സംഘടനാ മികവിലൂടെ നേത്രത്വ പങ്ക് വഹിക്കുന്ന മുസ്ലിം ലീഗ് സെക്രട്ടറി സൈനുദ്ദീൻ മാസ്റ്റർ, 'ഹരിത ജാലകം' പരിപാടിയിലൂടെ കെ.എം.സി.സിക്ക് ജനകീയമുഖം നൽകിയ തൊട്ടിയിൽ നാസർ, രാമപുരം യൂണിറ്റിന്റെ കരുത്തനായ കാര്യദർശി വാപ്പു പെരുമ്പളളി (ദമാം), ബ്ളോക്ക് മെമ്പറും വനിതാ ലീഗ് നേതാവുമായ അസ്മാബി പാത്തിക്കൽ എന്നിവർ ചുരുങ്ങിയ വാക്കുകളിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ചുരുങ്ങിയ സമയത്തിൽ കൃത്ത്യതോടെയും ഭംഗിയോടെയും സമാപിച്ച സദസ്സിന് മൊയ്തു പെരുമ്പളളി നന്ദി അറീച്ചു. ഏതാനും ചോക്കളയ്റ്റിലൂടെ ചടങ്ങിനെ മധുരമയമാക്കാനും കഴിഞ്ഞു.
അപ്പോഴേക്കും പാണക്കാട്ടെ പൂമുഖത്തെന്നപോലെ അലി സാഹിബിന്റെ 'കോലായി'യും പരാതിക്കാരുടെയും പരിഭവക്കാരുടെയും ഒത്തുതീർപ്പുകാരുടെയും കോടതിയായി മാറിയിരുന്നു. ചടങ്ങിന് ശേഷം കെ.എം.സി.സി നേതാക്കൾ MLA ഓഫീസ് സന്ദർശിച്ച് അലി സാഹിബുമായി സൗഹൃദം പങ്കുവെച്ചു.
വീണു കിട്ടുന്ന ഇടവേളകളെ ധന്യമാക്കി ജോലിതിരക്കിലെ ടെൻഷനുകൾക്കിടയിലും ഈ പരിപാടി ഇത്രയും ഗംഭീരമാക്കാൻ ഭഗീരത പ്രയത്നം നടത്തിയ ജനറൽ കൺവീനർ ജസീൽ നെല്ലിശ്ശീരി, ചെയർമാൻ സലീം പാലേം പടിയൻ, വൈസ് ചെയർമാന്മാരായ ആശിഫ് പൂളേകുന്നൻ, ബാബു പാലപ്ര, അഫ്സൽ മുതീരി, ഉപദേശക സമിതി അംഗങ്ങളായ അഡ്വക്കറ്റ് അഷറഫലി സാഹിബ്, ചൂചാസ്, ഷുഹൈബ് പടവണ്ണ, എന്നിവർക്കായി ഇതിന്റെ എല്ലാ വിജയവും സമർപ്പിക്കുന്നു.....💐















അഭിപ്രായങ്ങളൊന്നുമില്ല